വിലകുറഞ്ഞ CCTV ക്യാമറകൾ സുരക്ഷ നൽകുന്നില്ല; എന്തുകൊണ്ട് ?

വിലകുറഞ്ഞ CCTV ക്യാമറകൾ തേടി പോകുന്നവരുടെ ശ്രദ്ധക്ക്.

CCTV കാമറ ഇൻസ്റ്റാൾ ചെയ്താൽ എല്ലാം സുരക്ഷിതമായി എന്ന് കരുതരുതേ.മനഃശാസ്ത്രപരമായി അവ നിങ്ങൾക്ക് സുരക്ഷിതത്വ ബോധം നൽകിയേക്കാം.അതിനാൽ അതും ഇതും വാങ്ങി കൂട്ടുന്നതിന് മുൻപ് ഇൻസ്റ്റാൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ക്യാമറയുടെ പ്രത്യേകതകൾ മനസിലാക്കിയിരിക്കേണ്ടതാണ്.

നിങ്ങളുടെ ആവശ്യം തിരിച്ചറിയുക

എത്ര സ്ഥലമാണ് ക്യാമറയുടെ ദൃശ്യ പരിധിയിൽ വരുന്നത് എന്നത് വളരെ പ്രധാനമാണ്.  ചെറിയ ഒരു ഏരിയ കവർ ചെയ്യാൻ റെസൊല്യൂഷൻ കുറഞ്ഞ ക്യാമെറകൾ ഒരു പക്ഷെ മതിയാവും.  കവർ ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം വിസ്തൃതമാണെങ്കിൽ കൂടുതൽ റെസൊല്യൂഷൻ ഉള്ള ക്യാമെറകൾ തന്നെ ഉപയോഗിക്കണം.  കാമറ ഇൻസ്റ്റാൾ ചെയ്യുന്ന സ്ഥലത്തെ പ്രകാശ വ്യതിയാനം, ക്യാമെറയുടെ സെന്സറിന്റെ വലിപ്പം, മറ്റു സാങ്കേതികമായ പ്രത്യേകതകൾ എന്നിവയെല്ലാം ദൃശ്യങ്ങളുടെ മികവിന് കാരണം ആകും.

വില കുറഞ്ഞവ നിലവാരം കുറഞ്ഞവ തന്നെ

വിലകുറഞ്ഞ ക്യാമറകളുടെ സെൻസറുകൾ 6 മാസം മുതൽ 1 വര്ഷം വരെ ഈടുനിന്നേക്കാം.  ഒരു വർഷത്തിന് ശേഷം പുതിയ കാമറ വാങ്ങുന്ന ചെലവ് ആലോചിച്ചു നോക്കൂ.  ഇന്നത്തെ ചെറിയ ലാഭം നാളെ ഒരു വലിയ നഷ്ടമായി തീരാൻ സാധയത ഉണ്ട്.  ക്യാമെറയിൽ ദൃശ്യങ്ങൾ കണ്ടാൽ ചിലർക്ക് സമാധാനം ആയി.  അത്രയൊക്കെ മതി എന്നാണ് അവരുടെ വിചാരം. സുരക്ഷക്കായി ഉപയോഗിക്കുന്ന ഉപകരണം ഗുണനിലവാരം ഉള്ളത് തന്നെ ആവണം.  വരുന്ന ആളിന്റെ മുഖം വ്യക്തമാകുന്നില്ല എങ്കിൽ പിന്നെ കാമറ കൊണ്ട് എന്ത് കാര്യം.?  പല കേസുകളിലും പോലീസിന് തെളിവ് ലഭിക്കുന്നത് സെക്യൂരിറ്റി ക്യാമെറകളിൽ നിന്നാണ്. എന്നാൽ ഒരുപാടു കേസുകളിൽ വ്യക്തമല്ലാത്ത ദൃശ്യങ്ങൾ കാരണം തെളിവ് നഷ്ടപ്പെട്ടിട്ടും ഉണ്ട് എന്ന കാര്യം സ്മരിക്കുക.


മിക്കവാറും സ്ഥലങ്ങളിൽ ക്യാമെറകൾ ആളുകളുടെയോ വസ്തുക്കളുടെയോ ചലനത്തിന് അനുസരിച്ചു (Motion Detection) റെക്കോർഡിങ് ക്രമീകരിച്ചിട്ടുള്ളവയാണ്.  ഗുണനിലവാരം കുറഞ്ഞ ക്യാമെറകളിലെ മോഷൻ സെൻസറുകൾ പലപ്പോഴും നല്ല രീതിയിൽ പ്രവർത്തിക്കുന്നതാവില്ല. ഇത് കാരണം ധാരാളം സ്ഥലങ്ങളിൽ പല സംഭവങ്ങളും റെക്കോർഡ് ചെയ്യപ്പെടാതെ പോയിട്ടുണ്ട്.

നല്ല നൈറ്റ് വിഷൻ ഇല്ലാത്ത ക്യാമെറകൾ പലപ്പോഴും ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുക.  രാത്രിയിൽ നിഴലുകൾ മാത്രമാവും സ്‌ക്രീനിൽ കാണുക.

നിലവാരം കുറഞ്ഞ ക്യാമെറകൾ പലപ്പോഴും വെതർ പ്രൂഫ് ആയിക്കൊള്ളണം എന്നില്ല.  മഴവെള്ളം, ഈർപ്പം എന്നിവ ഉള്ളിൽ കടന്നു ബോർഡിന് കേടുപാട് സംഭവിക്കാം.  നല്ല ഒരു നിർമാതാവ് മാത്രമേ വാറന്റിയും തുടർന്നുള്ള സേവനങ്ങളും നൽകു. 


ഓൺലൈനിൽ ലാഭത്തിനു കിട്ടി !!!

ഓൺലൈൻ സ്റ്റോറിൽ നിന്ന് വാങ്ങിക്കുന്ന ക്യാമെറകൾക്കു പ്രമുഖ കമ്പനികൾ വാറന്റി നൽകുന്നില്ല എന്ന വാസ്തവം എത്ര പേർക്കറിയാം.? ഓൺലൈൻ വ്യാപാരത്തിന്റെ ചതിക്കുഴികൾ മനസിലാക്കുക.  CCTV അതുപോലെയുള്ള സെക്യൂരിറ്റി ഉപകരണങ്ങൾ എന്നിവ ഓൺലൈൻ ആയി വാങ്ങേണ്ടതല്ല. ശാസ്ത്രീയമായ സൈറ്റ് സർവ്വേ, റിസ്ക് അനാലിസിസ്, ഇൻസ്റ്റാളേഷൻ, കസ്റ്റമൈസഷൻ, സർവീസ് എന്നിവയെല്ലാം ആവശ്യമാണ്.  ഓൺലൈൻ വ്യാപാരിയുടെ ഫേസ്ബുക് പേജ് നോക്കൂ.  അവരുടെ ഉപഭോക്താക്കൾ എത്ര സംതൃപ്തരാണ് എന്ന് തിരിച്ചറിയാം.

സ്വകാര്യത സംരക്ഷിക്കുക

ക്യാമെറകളെ ഓൺലൈൻ ആയി ഫോണും ലാപ്ടോപ്പും മറ്റും വഴിയായി കാണാനുള്ള സൗകര്യം ഒട്ടുമിക്ക കമ്പനികളും നൽകുന്നുണ്ട്.  എന്നാൽ പഴുതുകൾ ഉള്ള സോഫ്റ്റ് വെയറുകൾ മറ്റുള്ളവർക്ക് വേഗം ഹാക്ക് ചെയ്യാനുള്ള അവസരം നൽകും.  നിങ്ങളുടെ വീട്ടിലെ ദൃശ്യങ്ങൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം.  കാമറ ഇൻസ്റ്റാൾ ചെയ്യാൻ അംഗീകൃത ഏജൻസികളെ തന്നെ സമീപിക്കുക.  അവർ സെറ്റ് ചെയിതു നൽകുന്ന പാസ്സ്‌വേർഡ് മാറ്റുന്ന വിധം ചോദിച്ചു മനസിലാക്കണം.  വേഗം തന്നെ നിങ്ങൾ പുതിയ പാസ്സ്‌വേർഡ് സെറ്റ് ചെയ്യണം.  അത് എഴുതി സൂക്ഷിക്കുകയും വേണം.  ഫ്രീലാൻസ് ആയി കാമറ ഇൻസ്റ്റാൾ ചെയിതു നൽകുന്നവർ നിങ്ങളുടെ പാസ്സ്‌വേർഡ് ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലെ ദൃശ്യങ്ങൾ കാണാൻ അവസരം ഉണ്ടാക്കരുത്.

ഏറ്റവും കുറഞ്ഞ കോറ്റേഷൻ അംഗീകരിക്കുന്നതിന് മുൻപ്

ആയിരം രൂപ കുറച്ചു നൽകുന്ന ഇൻസ്റ്റല്ലെർ ഒരു പക്ഷെ ഗുണ നിലവാരം കുറഞ്ഞ കേബിളുകൾ ആയിരിക്കാം ഉപയോഗിക്കുന്നത്.  3 വര്ഷം കഴിയുമ്പോഴേക്കും കേബിളുകൾ മാറേണ്ടി വരികയാണെങ്കിൽ ഉണ്ടാകാവുന്ന ചെലവ് ആലോചിച്ചു നോക്കൂ.

നിലവാരം കുറഞ്ഞ DVR തുടർച്ചയായ പ്രവർത്തനം കൊണ്ട് വേഗം കേടാകാൻ സാധ്യത ഉണ്ട്.  ഓർമിക്കുക, CCTV സിസ്റ്റം 24 മണിക്കൂർ ഉപയോഗത്തിനുള്ളതാണ്.  അത് കൊണ്ട് ഒരു അംഗീകൃത ഏജൻസിയെക്കൊണ്ട്CCTV സിസ്റ്റം ഇൻസ്റ്റാൾ ചെയ്യിക്കുക.  നിർബന്ധമായും GST ബില്ല് ചോദിച്ചു വാങ്ങുക.  നിലവാരം ഉള്ള ക്യാമറയും അനുബന്ധ ഉപകരണങ്ങളും, കേബിളുകളും മാത്രം ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുക. സുരക്ഷതയുടെ കാര്യത്തിൽ പണം മുടക്കുന്നതിൽ മടി കാണിക്കേണ്ടതില്ല. സുരക്ഷിതത്വത്തിനുള്ള  ഒരു ദീർഘകാല നിക്ഷേപമാവട്ടെ അത്. 

Need Help?

Are you planning to install CCTV or any other Security Products for your Home or Business?  We are happy to help you in whatever doubts or concerns you have.

Kindly call us: +91 9496638352

Visit us : www.aurabusinesssolutions.in

I BUILT MY SITE FOR FREE USING